> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സ്കൂൾ വാർഷികവും എൻഡോമെന്റ് വിതരണവും
- URL: https://www.vaikomvartha.com/skuu-vaa-ssikvun-e-ddoomenrr-vitrnnvun/
- Published: 2026-03-16T14:53:22.000Z
- Updated: 2026-03-16T14:53:22.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വെള്ളൂർ: വരിക്കാംകുന്ന് എൽ.പി സ്കൂൾ വാർഷികവും എൻഡോമെന്റ് വിതരണവും സ്കൂൾ അങ്കണത്തിൽ വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജിത യൂസഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.എ. അതുല്യ മോൾ അധ്യക്ഷത വഹിച്ചു. കലാസന്ധ്യയുടെ ഉദ്ഘാടനം സിനി ആർട്ടിസ്റ്റ് വൈക്കം ഭാസിയും എൻഡോമെന്റുകളുടെ വിതരണം വടകര കോപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് ഇ.ആർ. വിശ്വംഭരൻ ഗ്രാമപഞ്ചായത്തംഗം ടി.എസ്. സുമി എന്നിവരും സമ്മാനദാനം ഗ്രാമപഞ്ചായത്തംഗം ബിന്ദു മുരളിയും നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് കെ. വി. തങ്കമണി, കെ.ടി. രതീഷ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ആദർശ് വി. മാർക്കോസ് സ്വാഗവും പി.ടി.എ പ്രസിഡൻ്റ് നീനുമോൾ പിറ്റി യോഗത്തിന് നന്ദിയും പറഞ്ഞു.