> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സര്‍ക്കാര്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു
- URL: https://www.vaikomvartha.com/snake-bite/
- Published: 2026-08-06T06:51:38.000Z
- Updated: 2026-08-06T08:45:18.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Palakkad

പാലക്കാട്: ചാലിശ്ശേരി സര്‍ക്കാര്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു. വക്കാട് സ്വദേശിനി മിസിരിയയ്ക്കാണ് ജോലിക്കിടെ അണലിയുടെ കടിയേറ്റത്. ഗുരുതരാവസ്ഥയിലായ മിസിരിയയെ കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000602924-19.jpg)

പെരുമണ്ണൂര്‍, കൂറ്റനാട്, എസ്റ്റേറ്റ് പടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി നൂറുകണക്കിന് രോഗികള്‍ ദിവസേന ചികിത്സ തേടിയെത്തുന്ന ആരോഗ്യ കേന്ദ്രത്തിലാണ് ഈ സംഭവം എന്നതാണ് ഭീതിയുയർത്തുന്നത്. എസ്റ്റേറ്റ് പടിയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ വച്ചാണ് മിസിരിയയെ പാമ്പ് കടിച്ചത്.