> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ശ്രീനാരായണ ധർമ്മ വിചാര യജ്ഞത്തിന് തുടക്കമായി
- URL: https://www.vaikomvartha.com/sndp-thalayolaparambu/
- Published: 2026-04-02T13:41:42.000Z
- Updated: 2026-04-02T13:41:42.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, #News-Gallery

തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രീനാരായണ ധർമ്മവിചാര യജ്ഞത്തിന് തുടക്കമായി. യജ്ഞത്തിൻ്റെ ഉദ്ഘാടനം  
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. എസ്.എൻ. ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നടത്തി. യൂണിയൻ പ്രസിഡൻ്റ് ഇ.ഡി. പ്രകാശൻ അധ്യക്ഷത വഹിച്ചു.  
ശിവഗിരിമഠം മുൻ പ്രസിഡൻ്റ് വിശുദ്ധാനന്ദ സ്വാമികൾ യജ്ഞ ആശിർവാദം നൽകി.  
മുക്താനന്ദ യതി സ്വാമികൾ, യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു, യൂണിയൻ കൗൺസിലർ യു.എസ്. പ്രസന്നൻ, പി.കെ. വേണുഗോപാൽ, രഞ്ജിത്ത് രാജപ്പൻ എന്നിവർ നേതൃത്വം നൽകി. യജ്ഞത്തിന് മുന്നോടിയായി ശിവഗിരി മഠത്തിൽ നിന്നും ട്രഷറർ ശാരദാനന്ദ സ്വാമികൾ പകർന്നു നൽകിയ ദിവ്യജ്യോതി വടയാർ ഭൂതങ്കേരി ധർമ്മശാസ്താ ക്ഷേത്രാങ്കണത്തിൽ തിങ്കളാഴ്ച എത്തിച്ചേർന്നിരുന്നു.  
ആയിരങ്ങൾ പങ്കെടുക്കുന്ന ശ്രീനാരായണ ധർമ്മവിചാര യജ്ഞത്തിൻ്റെ സമാപനം നാളെ എസ്.എൻ.ഡി.പി. യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും.