> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സംസ്ഥാനത്ത് 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
- URL: https://www.vaikomvartha.com/snsthaantt-5-jillkllile-vidyaabhyaas-sthaapnngng-kk-budhnaalllc-avdhi/
- Published: 2026-08-04T15:03:09.000Z
- Updated: 2026-08-04T15:03:09.000Z
- Description: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 5 ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.
- Author:  Vaikom Vartha News Desk
- Tags: Latest News

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 5 ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കാസർഗോഡ്, ആലപ്പുഴ, വയനാട് എന്നീ ജില്ലകളിലാണ് അതത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000616255-23.jpg)

  
ആലപ്പുഴ ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. എന്നാൽ മറ്റ് ജില്ലകളിലും സമാനമായ രീതിയിൽ ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള പഠനകേന്ദ്രങ്ങൾക്ക് അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. പരീക്ഷകൾ യഥാസമയം തന്നെ നടക്കുന്നതായിരിക്കും.