> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തെക്കേനട കാളിയമ്മനട ക്ഷേത്രത്തിൽ നിന്ന് ശോഭായാത്ര പുറപ്പെട്ടു
- URL: https://www.vaikomvartha.com/sobhayathra-kaliyammanada/
- Published: 2026-09-04T12:54:21.000Z
- Updated: 2026-09-04T12:54:21.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം**:** ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ തെക്കേനട ശ്രീ കാളിയമ്മനട ഭദ്രകാളിദേവി ക്ഷേത്രത്തിൽ നിന്ന് വർണാഭമായ ശോഭായാത്ര സംഘടിപ്പിച്ചു. ഉണ്ണിക്കണ്ണന്മാരുടെയും ഗോപികമാരുടെയും വേഷമണിഞ്ഞ നിരവധി കുട്ടികൾ അണിനിരന്ന ശോഭായാത്ര നാടിന് ദൃശ്യവിരുന്നായി മാറി.

ക്ഷേത്രം മേൽശാന്തി നിബിൻ ഉണ്ണി ചടങ്ങിന്റെ ദീപപ്രകാശനം നിർവഹിച്ചു. ക്ഷേത്രം പ്രസിഡന്റ് പുരുഷോത്തമൻ, സെക്രട്ടറി രമേശൻ, വെളിച്ചപ്പാട് ജയൻ, മാനേജർ രാജു, ഇല്ലിക്കൽ രാധാകൃഷ്ണൻ, ബാലഗോകുലം താലൂക്ക് കാര്യദർശി ആർ. അനിൽകുമാർ, ആഘോഷപ്രമുഖ് മഞ്ചേഷ്, ജയൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.