> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് ശക്തമായ കാറ്റിൽ സോളാർ ബോട്ട് നിയന്ത്രണം വിട്ടു
- URL: https://www.vaikomvartha.com/solar-boat-vaikom-2/
- Published: 2026-06-29T14:29:23.000Z
- Updated: 2026-06-29T14:29:23.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: വൈക്കത്തുനിന്ന് തവണക്കടവിലേക്ക് പുറപ്പെട്ട സോളാർ ബോട്ട് കാറ്റിൽപെട്ട് നിയന്ത്രണം വിട്ടു. വൈകിട്ട് 5.50 ന് വൈക്കം ബോട്ട് ജെട്ടിയിൽ നിന്നും പുറപ്പെട്ട് അൽപ്പദൂരം നീങ്ങിയ ശേഷമാണ് ശക്തമായ കാറ്റിൽ പെട്ടത്. അപകടമില്ല. ബോട്ടിൽ യാത്രക്കാർ ഉണ്ടായിരുന്നു. കാറ്റിൽ നിയന്ത്രണം നഷ്ട്മായതോടെ അപകടാവസ്ഥ മനസ്സിലാക്കിയ ജീവനക്കാർ ബോട്ട് തിരികെ അടുപ്പിച്ചു. 

എന്നാൽ ശക്തമായ കാറ്റ് ഉണ്ടായതിനാൽ ഏറെ ശ്രമപെട്ടാണ് ബോട്ട് ജെട്ടിയിൽ അടുപ്പിക്കാൻ കഴിഞ്ഞത്. ഈ സമയം തവണക്കടവിൽ നിന്ന് വൈക്കത്തേക്ക് വന്ന മറ്റൊരു ബോട്ടും കാറ്റിൽപ്പെട്ടു. വൈകിട്ട് ശക്തമായ കാറ്റാണ് കായൽ പ്രദേശത്ത് ഉണ്ടായത്. തുടർന്ന് അപകടാവസ്ഥ ഒഴിവായശേഷം ആറ് അഞ്ചിനാണ് ഈ ബോട്ട് തവണ കടവിലേക്ക് സർവ്വീസ് നടത്തിയത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000591424-29.jpg)