> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചിലന്തിവല: പ്രകൃതിയുടെ അത്ഭുത നിർമ്മിതി
- URL: https://www.vaikomvartha.com/spider-web/
- Published: 2026-08-18T10:38:49.000Z
- Updated: 2026-08-19T13:56:13.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Latest News

വൈക്കം: ചിലന്തിവല നമ്മുക്ക് കൗതുകവും അത്‌ഭുതവും നൽകുന്നതാണ്. ചിലന്തികൾ വല നിർമ്മിക്കുന്നത് അത്ഭുതകരമായ ഒരു പ്രകൃതി കാഴ്ച തന്നെയാണ്. ചിലന്തിയുടെ ശരീരത്തിൽനിന്ന് പുറത്തുവരുന്ന പട്ടുനൂൽ പോലുള്ള പ്രോട്ടീൻ നാരുകൾ കൊണ്ടാണ് ഈ വല നിർമ്മിക്കുന്നത്. ഇരപിടിത്തമാണ് വലവിരിക്കുന്ന ചിലന്തിയുടെ ലക്ഷ്യം. ചിലന്തി ആദ്യംനൂൽ സൃഷ്ടിക്കും.

ചിലന്തിയുടെ വയറിന്റെ പിൻഭാഗത്തുള്ള സ്പിന്നെ റെറ്റ്സ് എന്ന പ്രത്യേക അവയവങ്ങളിലൂടെയാണ് ഈ പട്ടുനൂൽ പുറത്തുവരുന്നത്. ഇത് ആദ്യം ദ്രാവകാവസ്ഥയിലായിരിക്കും; പുറത്തുവന്ന ഉടൻ ശക്തമായ നാരായി മാറുന്നു. പിന്നെ ചിലന്തി ആദ്യത്തെ നൂൽ സ്ഥാപിക്കുന്നു. വല സ്ഥാപിക്കുന്നിടത്ത് കാറ്റിന്റെ സഹായത്തോടെ ഒരു നേർത്ത നൂൽ ചിലന്തി മറ്റൊരു ഭാഗത്തേക്ക് എത്തിച്ച് അതിൽ പിടിച്ചുനിൽക്കുന്നു. ഇതാണ് വലയുടെ അടിത്തറ. പിന്നെ ചട്ടക്കൂട് നിർമ്മാണമാണ്. നൂലുകൾ പല ദിശകളിലായി ബന്ധിപ്പിച്ച് വലയുടെ പുറംചട്ടയും താങ്ങുകളും നിർമ്മിക്കുന്നു. വൃത്താകൃതിയിലുള്ള വലയിൽ ചിലന്തികൾ മധ്യഭാഗത്തുനിന്ന് പുറത്തേക്ക് പോകുന്ന നാരുകളും അവയെ ബന്ധിപ്പിക്കുന്ന വളയാകൃതിയിലുള്ള നാരുകളും ഉപയോഗിച്ചാണ് മനോഹരമായ വല നിർമ്മിക്കുന്നത്. നിർമ്മാണം കഴിഞ്ഞാൽ വലയുടെ നടുക്ക് ഒരിരുപ്പാണ്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000667989.jpg)

വലയിൽ കുടുങ്ങുന്ന ചെറു പ്രാണികളുടെ ചലനം ചിലന്തിക്ക് നാരുകളിലൂടെ അറിയാനാകും. തുടർന്ന് ചിലന്തി ഇരയുടെ അടുത്തെത്തും. ചിലന്തിയുടെ പട്ടുനൂൽ അതിന്റെ വളരെ കുറഞ്ഞ ഭാരവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ശക്തവും ഇലാസ്റ്റിക്കുമായ പ്രകൃതിദത്ത വസ്തുവാണ്. എന്നാൽ വല വിരിക്കാതെ ഇരപിടിക്കുന്ന ചിലന്തികളും ഉണ്ട്. എല്ലാ ചിലന്തികളും ഒരേ തരത്തിലല്ല വല നിർമ്മിച്ച് ഇരയെ വീഴ്ത്തുന്ന് എന്നതും കൗതുകവും അത്ഭുതവും തന്നെയാണ് നമ്മുക്ക് നൽകുന്നത്.