> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സ്പോർടസ് അക്കാദമികളിലേയ്ക്ക് പി.ജി. തല സെലക്ഷൻ
- URL: https://www.vaikomvartha.com/sports-selection/
- Published: 2026-06-24T12:47:26.000Z
- Updated: 2026-06-24T12:47:26.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തിരുവനന്തപുരം: സംസ്ഥാന സ്പോർട്‌സ് കൗൺസിലിനു കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന കോളജ് സ്പോർടസ് അക്കാദമികളിലേയ്ക്ക് പി.ജി. തലത്തിലുള്ള സെലക്ഷൻ ജൂൺ 30നു രാവിലെ ഒൻപതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്നു.  
അത്‌ലറ്റിക്സ്,ആർച്ചറി, ബാസ്‌കറ്റ്‌ബോൾ, ബോക്സിംഗ്, കനോയിംഗ്, കയാക്കിംഗ്, സൈക്ലിംഗ്, ഫെൻസിംഗ്, ഫുട്‌ബോൾ,ഹാൻഡ്‌ബോൾ,ഹോക്കി,ജൂഡോ,കബഡി,ഖോ-ഖോ,നെറ്റ്ബോൾ,റോവിംഗ്,സോഫ്റ്റ് ബോൾ,സ്വിമ്മിംഗ്,തായ്ക്വാണ്ടോ, വോളിബോൾ,വെയിറ്റ് ലിഫ്റ്റിംഗ്,റസിസിലിംഗ് എന്നീ ഇനങ്ങളിലാണ് ഒന്നാംവർഷ ക്ലാസുകളിലേക്ക് സെലക്ഷൻ നടക്കുന്നത്.ദേശീയ മത്സരങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്കും ഇന്റർ യൂണിവേഴ്‌സിറ്റി മത്സരങ്ങളിൽ മെഡൽ നേടിയവർക്കും പങ്കെടുക്കാൻ കഴിയും.ആധാർ കാർഡ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, സ്പോർട്സ് ഡ്രസ്സ് എന്നിവ സഹിതം ജൂൺ 30 ന് രാവിലെ 8.30ന് സെലക്ഷൻ സെന്ററിൽ എത്തണം. ഫോൺ: 0471 2330167,2331546.