> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ സ്ഥിരം തപാൽ മുദ്ര; പ്രകാശനം ഓഗസ്റ്റ് 10-ന് ഗവർണർ നിർവ്വഹിക്കും
- URL: https://www.vaikomvartha.com/sree-padmanabha-swami-temple/
- Published: 2026-08-06T08:42:31.000Z
- Updated: 2026-08-06T08:42:31.000Z
- Description: തിരുവനന്തപുരം: തപാൽ വകുപ്പിന്റെ സ്‌ഥിരം തപാൽ മുദ്ര ലഭിക്കുന്ന കേരളത്തിലെ നാലാമത്തെ ക്ഷേത്രമാകുകയാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം. ചരിത സാംസ്കാരിക പ്രാധാന്യമുള്ള കേന്ദ്രങ്ങൾക്കായി സംസ്‌ഥാനത്ത് അനുവദിക്കുന്ന 43-ാമത് സ്ഥിരം തപാൽ മുദ്രയാണ് തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൻ്റേതാകുന്നത്.
- Author: എസ്. സതീഷ്കുമാർ
- Tags: Latest News, Thiruvananthapuram

തിരുവനന്തപുരം: തപാൽ വകുപ്പിന്റെ സ്‌ഥിരം തപാൽ മുദ്ര ലഭിക്കുന്ന കേരളത്തിലെ നാലാമത്തെ ക്ഷേത്രമാകുകയാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം. ചരിത സാംസ്കാരിക പ്രാധാന്യമുള്ള കേന്ദ്രങ്ങൾക്കായി സംസ്‌ഥാനത്ത് അനുവദിക്കുന്ന 43-ാമത് സ്ഥിരം തപാൽ മുദ്രയാണ് തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൻ്റേതാകുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമർപ്പിച്ച് തപാൽ വകുപ്പ് ശ്രീപത്മനാഭസ്വാമിയുടെ ചിത്രമുള്ള തപാൽ മുദ്രയും കവറുമാണ് പുറത്തിറക്കുന്നത് ഓഗസ്റ്റ് 10ന് തിരുവനന്തപുരം ഫോർട്ട് പോസ്‌റ്റ് ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കറാണ് തപാൽമുദ്ര ഔദ്യോഗികമായി പ്രകാശനം ചെയ്യുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവും അനന്തശയന ഭാവത്തിലുള്ള പത്മനാഭസ്വാമിയുടെ രൂപവും ഉൾപ്പെടുത്തിയതാവും തപാൽമുദ്ര. ഫോർട്ട് പോസ്റ്റ് ഓഫീസിൽ നിന്ന് അയയ്ക്കുന്ന കത്തുകളിലും പാഴ്സലുകളിലും ഓഗസ്റ്റ് 10 മുതൽ ഈ മുദ്ര പതിക്കും. ഇതിനുമുൻപ് ശബരിമലയ്ക്കും ഗുരുവായൂർ ക്ഷേത്രത്തിനും കാസർഗോഡ് മധൂർ സിദ്ധി വിനായക ക്ഷേത്രത്തിനുമാണ് തപാൽമുദ്ര ലഭിച്ചിട്ടുള്ളത്. സംസ്ഥാനത്ത് തപാൽ വകുപ്പ് ഇങ്ങനെ തപാൽമുദ്ര അനുവദിച്ചതിൽ 43 -ാമത്തെ  
കേന്ദ്രമാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം.