> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ക്ഷേത്രനടയിൽ 172 നെയ്ത്തിരി ദീപങ്ങള്‍ തെളിയിച്ച് തിരുജയന്തി ആഘോഷം
- URL: https://www.vaikomvartha.com/sreenarayana-guru-jayanthi-2/
- Published: 2026-08-28T13:53:55.000Z
- Updated: 2026-08-28T14:11:33.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ശ്രീനാരായണഗുരുദേവന്‍ അവസാനമായി കണ്ണാടിയില്‍ പ്രണവപ്രതിഷ്ഠ നടത്തിയ ഉല്ലല ഓംങ്കാരേശ്വരക്ഷേത്രത്തില്‍ ഗുരുവിന്റെ 172-ാംമത് തിരുജയന്തി ആഘോഷിച്ചു. ക്ഷേത്രത്തിനു മുന്നില്‍ 172 നിലവിളക്കുകള്‍ തെളിയിച്ചാണു ചടങ്ങു നടത്തിയത്. വ്രതശുദ്ധിയോടെ എത്തിയ ഭക്തര്‍ ചേര്‍ന്ന് വിളക്കുകള്‍ തെളിയിച്ചു. ചടങ്ങിന്റെ ദീപപ്രകാശനം ദേവസ്വം പ്രസിഡന്റ് പി.വി. ബിനേഷ് നിര്‍വ്വഹിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000684402.jpg)

വെച്ചൂര്‍ അച്ചിനകം ശ്രീനാരായണ സേവാസമിതി ചതയദിനത്തില്‍ ഉല്ലല ഓംങ്കാരേശ്വരം ക്ഷേത്രത്തിലേക്ക് നടത്തിയ ശ്രീനാരായണഗുരുജയന്തി പ്രണവ ഘോഷയാത്ര

ചടങ്ങിന് മുമ്പായ് വെച്ചൂര്‍ അച്ചിനകത്ത് നിന്ന് ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തിലേക്ക് ശ്രീനാരായണം സേവാസമിതിയുടെ നേതൃത്വത്തില്‍ ശ്രീനാരായണഗുരു ജയന്തി പ്രണവ ഘോഷയാത്ര നടത്തി. സെക്രട്ടറി കെ.എം. വിനോഭായ്, ഷാജി ഐക്കരപ്പറമ്പ്, ക്ഷേത്രം സെക്രട്ടറി കെ.വി. പ്രസന്നന്‍, വിഷ്ണു ശാന്തി, അനിരുദ്ധന്‍ മുട്ടംപുറം, തങ്കമ്മ മോഹനനന്‍, ഷാജു കാരപ്പള്ളി, പ്രീജു കെ. ശശി, പി.ആര്‍ ബിജിമോന്‍, വി.വി. സന്തോഷ്, റജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660425-22.jpg)