> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബ്രഹ്മമംഗലം ഈസ്റ്റ് ശാഖയിൽ ജയന്തി ആഘോഷം
- URL: https://www.vaikomvartha.com/sreenarayana-guru-jayanthi-brahmamangalam/
- Published: 2026-08-28T13:57:47.000Z
- Updated: 2026-08-28T13:57:47.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം 5017-ാം നമ്പർ ബ്രഹ്മമംഗലം ഈസ്റ്റ് ശാഖയിൽ ഗുരുജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നടന്ന വാഹന റാലി യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഫ്ലാഗ് ഓഫ് ചെയ്തു. ശാഖാ പ്രസിഡന്റ് പി.കെ. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000682569-4.jpg)

യൂണിയൻ കമ്മറ്റി അംഗം അഡ്വ.പി.വി. സുരേന്ദ്രൻ ഗുരുദേവ സന്ദേശം നൽകി. ശാഖാ സെക്രട്ടറി വി.സി. സാബു സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻ്റ് സി.വി. ദാസൻ, വിമല ശിവാനന്ദൻ, അമ്പിളി സനീഷ്, ധനേഷ്, ദിനേശൻ, പ്രകാശൻ മൂഴിക്കാരോട്ട് തുടങ്ങിയവർ നേതൃത്വം നൽകി.