> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എസ്.എസ്.എൽ.സി കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം
- URL: https://www.vaikomvartha.com/sslc-exam-results/
- Published: 2026-05-15T11:32:06.000Z
- Updated: 2026-05-15T11:34:55.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

**1,265 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ. പ്ലസ്** 
**17,039 പേർ ഉപരിപഠനത്തിന് യോഗ്യത നേടി**

കോട്ടയം: എസ്.എസ്.എൽ.സി. പരീക്ഷയിൽ കോട്ടയം ജില്ലയിൽ 99.72 ശതമാനമാണ് വിജയം. ജില്ലയിൽ പരീക്ഷയെഴുതിയ 17,086 വിദ്യാർഥികളിൽ 17,039 പേർ ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട് പരീക്ഷയെഴുതിയ 8,574 ആൺകുട്ടികളിൽ 8,547 പേരും 8,512 പെൺകുട്ടികളിൽ 8,492 പേരുമാണ് ഉപരിപഠന യോഗ്യത നേടിയത്. 1,265 പേർ എല്ലാ വിഷയങ്ങൾക്കും എ. പ്ലസ് നേടി. ആൺകുട്ടികൾ - 392, പെൺകുട്ടികൾ - 873 എന്നിങ്ങനെയാണ് കണക്ക്.

പാലാ - 99.93 (2788ൽ 2786), കോട്ടയം-99.78 (6772 ൽ6757) കാഞ്ഞിരപ്പള്ളി 99.47 (4731ൽ 4706), കടുത്തുരുത്തി -99.82 (2795 ൽ 2790) എന്നിങ്ങനെയാണ് ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാർഥികളുടെ വിദ്യാഭ്യാസ ജില്ലതിരിച്ചുള്ള കണക്ക്.  
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം: പാലാ -292, കാഞ്ഞിരപ്പള്ളി-324, കോട്ടയം- 461, കടുത്തുരുത്തി-188