> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സുധാകരനും, പ്രകാശും മത്സരിക്കും. ഹൈക്കമാൻ്റ് അനുമതി നൽകിയതായി സൂചന
- URL: https://www.vaikomvartha.com/sudhaakrnun-prkaashun-mtsrikkun-haikkmaa-rr-anumti-n-kiytaayi-suucn/
- Published: 2026-03-18T06:08:41.000Z
- Updated: 2026-03-18T06:08:41.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പിമാരായ കെ. സുധാകരനും, അടൂർ പ്രകാശും മത്സരിച്ചേക്കും. കെ. സുധാകരൻ കണ്ണൂരും, അടൂർ പ്രകാശ് കോന്നിയിലും യു.ഡി.എഫ് സ്ഥാനാർത്ഥികളായി മത്സരിക്കും.  
ഇവർ 2 പേർക്കും മത്സരിക്കാൻ ഹൈക്കമാൻ്റ് അനുമതി നൽകിയതായാണ് റിപ്പോർട്ട്.  
എം.പിമാർ മത്സരിക്കേണ്ട എന്നാണ് ഹൈക്കമാൻ്റ് തീരുമാനിച്ചിരുന്നത് എങ്കിലും സുധാകരൻ്റെ കടുംപിടുത്തത്തിന് അവസാനം വഴങ്ങുകയായിരുന്നു.  
സ്ഥാനാർത്ഥി നിർണയം ഇനിയും താമസിച്ചാൽ അത് എതിർ മുന്നണികൾ മുതലെടുക്കുമെന്ന തിരിച്ചറിവ് നേതാക്കൾക്കുണ്ട്. സീറ്റ് നിർണയത്തിലെ തർക്കങ്ങൾ പൊട്ടിതെറിയിലേക്ക് വന്നാൽ നിലവിൽ യു.ഡി.എഫിനുള്ള സാധ്യതകൾക്ക് മങ്ങലേക്കുമെന്നും അതിനാൽ ഇന്നു തന്നെ എല്ലാ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു പ്രചരണം കൊഴുപ്പിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്.