> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഇന്ന് കേരളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ
- URL: https://www.vaikomvartha.com/summer-solstice/
- Published: 2026-06-21T03:49:27.000Z
- Updated: 2026-06-21T03:49:27.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ഇന്ന് ജൂൺ 21 Summer Solstice അഥവാ ഉത്തരായനാന്തം എന്നാണ് അറിയപ്പെടുക.

ഭൂമിയുടെ അച്ചുതണ്ട് സൂര്യനിലേക്കു ഏകദേശം 23.5 ഡിഗ്രി ചരിഞ്ഞിരിക്കുന്നതിനാൽ ഉത്തരാർദ്ധഗോളത്തിൽ സൂര്യപ്രകാശം കൂടുതൽ സമയം ലഭിക്കുന്നു.  
അതിനാൽ പകൽ ദൈർഘ്യമേറിയതും രാത്രി ഏറ്റവും ചെറുതുമായിരിക്കും.

കേരളത്തിൽ ജൂൺ 21-ന് സാധാരണയായി സൂര്യോദയം രാവിലെ ഏകദേശം 5:58-ഓടെയും സൂര്യാസ്തമയം വൈകുന്നേരം 6:45-ഓടെയും സംഭവിക്കുന്നു. അതിനാൽ ഏകദേശം 12 മണിക്കൂർ 45 മിനിറ്റിലധികം പകൽ ലഭിക്കും. അടുത്തു വരുന്ന ദിവസങ്ങളിൽ പകലിന്റെ ദൈർഘ്യം ക്രമേണ കുറയാൻ തുടങ്ങും.  
ദക്ഷിണാർദ്ധഗോളത്തിൽ ഇതേ ദിവസം വർഷത്തിലെ ഏറ്റവും ചെറിയ പകലായിരിക്കും.