> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിലക്കുറവിന്റെ പെരുമഴയുമായി വൈക്കത്ത് സപ്ലൈകോ ഓണം ചന്ത തുടങ്ങി
- URL: https://www.vaikomvartha.com/supplyco-vaikom-news/
- Published: 2026-08-20T12:56:37.000Z
- Updated: 2026-08-20T12:56:37.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: സപ്ലൈകോ ഓണം ഫെയർ 2026ന് തുടക്കമായി. വൈക്കം സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ കെ. ബിനിമോൻ എം.എൽ.എ ഓണ ചന്ത ഉദ്ഘാടനം ചെയ്തു. ചന്ത 25ന് സമാപിക്കും. രാവിലെ പത്തരയോടെയാണ് ഓണചന്തക്ക് ഔദ്യോഗിക തുടക്കമായത്.

നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ദീപം കൊളുത്തി കെ. ബിനി മോൻ എം.എൽ.എ ഓണ ചന്ത ഉദ്ഘാടനം ചെയ്തത്. വിലക്കുറവിൻ്റെ പെരുമഴയുമായി ആണ് സപ്ലൈകോ ഓണ സദ്യയ്ക്കുള്ള സാധനങ്ങൾ നാലുതരം കിറ്റുകളിലായി അവതരിപ്പിക്കുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000667989-7.jpg)

സപ്ലൈകോയുടെ സ്വന്തം ശബരി ബ്രാൻഡ് ഉൽപന്നങ്ങളും ആകർഷകമായ വിലക്കുറവിലും പ്രത്യേക ഓഫറുകളിലും ഓണം ഫെയറിൽ ലഭിക്കും. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശികുമാർ ആദ്യ വിൽപന നടത്തി. ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു, വൈക്കം ഡിപ്പോ മാനേജർ സി.കെ. ശാലിനി, വാർഡ് കൗൺസിലർ ഗിരിജാകുമാരി, എബ്രഹാം പഴയകടവൻ, ബി. ശശിധരൻ, എം.കെ. രവീന്ദ്രൻ, വൈക്കം താലൂക്ക് സപ്ലൈ ഓഫീസർ വി.എസ്. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.