> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബംഗാളിൽ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
- URL: https://www.vaikomvartha.com/suvendu-adhikari-bangal-chef-minister/
- Published: 2026-05-09T07:12:57.000Z
- Updated: 2026-05-09T07:12:57.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വലിയ അട്ടിമറി കുറിച്ചുകൊണ്ട് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി അധികാരമേറ്റു. മമത ബാനർജിയുടെ പതിനഞ്ച് വർഷം നീണ്ട ഭരണത്തിന് അന്ത്യം കുറിച്ചാണ് ബംഗാളിലെ ആദ്യ ബിജെപി സർക്കാർ ഇന്ന് നിലവിൽ വന്നത്. ലോക്ഭ വനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർ.എൻ. രവി മുഖ്യമന്ത്രി സുവേന്ദു അധികാരിക്കും മറ്റ് അഞ്ച് ബിജെപി നേതാക്കൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

​പുതിയ മന്ത്രിസഭയിൽ തൽക്കാലം ആരെയും ഉപമുഖ്യമന്ത്രിയായി നിയമിച്ചിട്ടില്ല. വർഷങ്ങൾ നീണ്ട തൃണമൂൽ ഭരണത്തിന് ശേഷം ബംഗാളിൽ സംഭവിക്കുന്ന ഈ ഭരണമാറ്റം ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.