> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സ്വാഗതസംഘം രൂപീകരിച്ചു
- URL: https://www.vaikomvartha.com/svaagtsnghn-ruupiikriccu/
- Published: 2026-09-10T02:37:45.000Z
- Updated: 2026-09-10T02:37:45.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: സെപ്റ്റംബർ 27ന് വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ വച്ച് നടക്കുന്ന AKPPA (ആൾ കേരള പെയിന്റേഴ്‌സ് ആൻഡ് പോളിഷേഴ്സ് അസോസിയേഷൻ) കോട്ടയം ജില്ലാ സമ്മേളനത്തോട് മുന്നോടിയായി സ്വാഗതസംഘം രൂപീകരിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000688806-3.jpg)

ചെയർമാനായി പി.വി രാജേന്ദ്രനെയും കൺവീനറായി കെ.വി കാർത്തികനേയും ജോയിന്റ് കൺവീനറായി പി.ടി ബെൻഷി ലാലിനെയും ട്രഷററായി എൻ. അനിൽകുമാറിനേയും തിരഞ്ഞെടുത്തു. വൈക്കം താലൂക്കിന്റെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങളെ സ്വാഗതസംഘം കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.