> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സ്വാതന്ത്രദിനാഘോഷം
- URL: https://www.vaikomvartha.com/svaatntrdinaaghoossn-nss/
- Published: 2026-08-15T12:44:27.000Z
- Updated: 2026-08-15T12:44:27.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ചെമ്മനത്തുകര 1173-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റ നേതൃത്വത്തില്‍ 80-ാം മത് സ്വാതന്ത്ര്യദിനം വിവിധപരിപാടികളോടെ ആഘോഷിച്ചു.  
കരയോഗം ഹാളില്‍ നടന്ന ആഘോഷ പരിപാടിയില്‍ സെക്രട്ടറി രാഗേഷ് പി.നായര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി.എം. ശശിധരന്‍ നായര്‍ ദേശീയ പതാക ഉയര്‍ത്തി ആഘോഷം ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ പി.സി. ശ്രീകാന്ത്, വൈസ് പ്രസിഡന്റ് വി.പി. വിജയകുമാര്‍, ജോയിന്റ് സെക്രട്ടറി അനൂപ് ആർ. നായര്‍, രാജേന്ദ്രന്‍, പി.ജി. വിനോദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കരയോഗത്തിലെ വനിതവിഭാഗങ്ങളും, ബാലസമാജം പ്രവര്‍ത്തകരും പങ്കെടുത്തു.