> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സ്വാതന്ത്ര്യ ദിനാഘോഷം
- URL: https://www.vaikomvartha.com/svaatntry-dinaaghoossn/
- Published: 2026-08-15T04:51:33.000Z
- Updated: 2026-08-15T05:25:05.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: നഗരസഭാ 8ാം വാര്‍ഡ്, 17ാം നമ്പര്‍ അങ്കണവാടി, എ.ഡി.എസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ 80ാമത് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. അങ്കണവാടിയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പർ അനൂപ്. വി പതാക ഉയര്‍ത്തി. 6ാം വാര്‍ഡ് മെമ്പർ ഹരിദാസന്‍ നായര്‍, അങ്കണവാടി ടീച്ചർ രേഖ, എ.ഡി.എസ് അംഗങ്ങളായ ഷിജി, വത്സല, പ്രിയ, രാധ, ഗോപാലന്‍, ആശ പ്രവര്‍ത്തക ചിന്നു, ശശീന്ദ്രൻ നായർ തുടങ്ങിയവര്‍ പ്രസംഗിച്ചു. കൂടാതെ കുട്ടികള്‍ മാതാപിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. തുടർന്ന് മധുരം വിതരണം ചെയ്തു.