> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ. ബിനിമോന്‍ എം.എല്‍.എക്ക് നാളെ വൈക്കത്ത് സ്വീകരണം നൽകും
- URL: https://www.vaikomvartha.com/swekaranam-nalkum/
- Published: 2026-05-22T14:13:53.000Z
- Updated: 2026-05-22T14:13:53.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: കെ. ബിനിമോന്‍ എം.എല്‍.എക്ക് ഐ.ന്‍.ടി.യു.സി വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച്ച വൈകിട്ട് വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ സ്വീകരണം നല്‍കും. 3:30ന് നടക്കുന്ന സമ്മേളനത്തില്‍ കയര്‍ മേഖല, തൊഴിലുറപ്പ്, മണല്‍നിര്‍മാണ മേഖല, ആശാവര്‍ക്കര്‍മ്മാര്‍, അംഗണവാടി, കെ.പി.പി.എല എന്നീ മേഖലകള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സര്‍ക്കാറിനു സമര്‍പ്പിക്കാനുള്ള വിഷയങ്ങല്‍ ചര്‍ച്ചചെയ്യും. ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഫിലിപ്പ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.പി.വി. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും.