> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ദേവസ്വം പെന്‍ഷന്‍കാര്‍ക്കും, ഫാമിലി പെന്‍ഷന്‍കാര്‍ക്കും മിനിമം പെന്‍ഷന്‍ ഏര്‍പ്പെടുത്തണം
- URL: https://www.vaikomvartha.com/t-d-b-news-vaikom/
- Published: 2026-08-14T12:31:44.000Z
- Updated: 2026-08-14T12:31:44.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ദേവസ്വം പെന്‍ഷന്‍കാര്‍ക്കും, ഫാമിലി പെന്‍ഷന്‍കാര്‍ക്കും മിനിമം പെന്‍ഷന്‍ ഏര്‍പ്പെടുത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം സര്‍വ്വീസ് പെന്‍ഷണേഴസ് അസ്സോസ്സിയേഷന്‍ സംസ്ഥാനകമ്മിറ്റിയോഗം ദേവസ്വംബോര്‍ഡിനോട് ആവശ്യപ്പെട്ടു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000654725-5.png)

ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുക, ഐഡൻ്റിറ്റി കാർഡുകളുടെ വിതരണം പൂര്‍ത്തിയാക്കുക എന്നിവയും യോഗം ബോര്‍ഡിനോട് ആവശ്യപ്പെട്ടു. വൈക്കം ദേവസ്വം ഗസ്റ്റ് ഹൗസില്‍ നടന്ന യോഗം സംസ്ഥാന പ്രസിഡന്റ് ജി. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈക്കം ഗ്രൂപ്പ് രക്ഷാധികാരി വി.എസ്.രാജഗോപാലന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശിവകുമാരന്‍ നായര്‍, മന്‍മഥന്‍, വി. നാരായണന്‍ ഉണ്ണി, സി.പി. കേരളകുമാരി, ഗീത വിശ്വംഭരന്‍, സി.വി. പ്രദീപ്, ജി. നന്ദകുമാര്‍, കെ.എം. സുധര്‍മ്മന്‍, കെ. ഹരിഹരയ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.