> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നവീകരിച്ച ടി.വി. പുരം ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്തു
- URL: https://www.vaikomvartha.com/t-v-puram-news-2/
- Published: 2026-10-09T13:42:15.000Z
- Updated: 2026-10-09T13:42:15.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: നവീകരിച്ച ടി.വി.പുരം ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടനം അഡ്വ.പി.കെ ഹരികുമാർ നിർവഹിച്ചു. വൈക്കം താലൂക്കിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ലൈബ്രറികളിൽ ഒന്നാണിത്. അമൂല്യമായ ഗ്രന്ഥങ്ങളുടെ കലവറ കൂടിയായ ലൈബ്രറിയുടെ പ്രവർത്തനം ടി.വി. പുരത്തിന്റെ സർഗ്ഗാത്മക സാംസ്കാരിക പ്രവർത്തനങ്ങൾക്ക് വേദിയാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ബിജു അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വയലാർ കവിതകളിലെ മാനവികത എന്ന വിഷയത്തിൽ പ്രഭാഷണവും സംഘടിപ്പിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-43.jpg)

വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാർ, ആർ. ചന്ദ്രസേനൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിയമ്മ അശോകൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നീതുമോൾ ധനേഷ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ ബേബി, ബ്ലോക്ക് ഡിവിഷൻ മെമ്പർ ജീന തോമസ്, മെമ്പർമാരായ കവിത റെജി, ഗീത പ്രകാശൻ, ദീപാ ബിജു, വി.കെ ശ്രീകുമാർ, എ.എസ് ശരത്, രമ്യ തങ്കപ്പൻ, ബിനിമോൾ സുരേഷ്, മായാ റോയ് തുടങ്ങിയവർ പ്രസംഗിച്ചു.