> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സൗജന്യ ആയുർവേദ ചികിത്സാ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു
- URL: https://www.vaikomvartha.com/t-v-puram-news-3/
- Published: 2026-10-24T09:41:01.000Z
- Updated: 2026-10-24T09:41:01.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ടി.വി. പുരം: സേവാഭാരതി ടി.വി. പുരത്തിന്റെ ആഭിമുഖ്യത്തിൽ തലയാഴം സൻസ്കൃത സെന്റർ ഫോർ മാനേജ്‌മെന്റ് ഓഫ് ന്യൂറോളജിക്കൽ ഡിസോർഡേഴ്‌സ് & ഡിസബിലിറ്റീസിന്റെ സഹകരണത്തോടെ സൗജന്യ ആയുർവേദ ചികിത്സാ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു. കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് പാരിഷ് ഹാളിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെയായിരുന്നു ചികിത്സാ ക്യാമ്പ്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000769430-1.jpg)

രാവിലെ 9 മണിക്ക് നടന്ന പരിപാടിയിൽ സേവാഭാരതി ടി.വി. പുരം സെക്രട്ടറി വിനോദ് വി, പ്രസിഡന്റ് വിജയപ്രതാപൻ, സേവാഭാരതി കേരള സംസ്ഥാന സമിതിയംഗം കെ.ജി. പ്രിയ, കൊട്ടാരപ്പള്ളി ആശ്രമം സുപ്പീരിയർ ഫാ. ജെയിംസ് പുതുശ്ശേരി, സേവാഭാരതി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ജെ. ദിനേശ്, ഖണ്ഡ് സേവാപ്രമുഖ് ടി.എൻ. ലാലപ്പൻ, സേവാഭാരതി കോട്ടയം ജില്ലാ സെക്രട്ടറി ഗീതാ ടി. മണി, ടി.വി. പുരം സേവാഭാരതി വൈസ് പ്രസിഡന്റ് പ്രീതി ഷിബു എന്നിവർ പങ്കെടുത്തു.