> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ശ്മശാനത്തിലെ ഗ്യാസ് സിലിണ്ടർ മോഷണം: ഒരാൾ പിടിയിൽ
- URL: https://www.vaikomvartha.com/t-v-puram-panchayat-news/
- Published: 2026-06-30T22:55:57.000Z
- Updated: 2026-06-30T22:55:57.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: ടി.വി. പുരം പഞ്ചായത്തിലെ ശ്മശാനത്തിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടുകൾ മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ. ചേരിക്കൽ സ്വദേശി ഉണ്ണി (26) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ റിമാൻ്റിലായി. ഇയാൾ പെയിൻ്റിംഗ് ജോലികൾക്കും മറ്റും പോകുന്നയാളാണ്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 

ഇവർക്കായി പോലീസ് തിരച്ചിൽ തുടങ്ങി. ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങാത്ത ശ്മശാനത്തിലെഒരു മുറിയിൽ സൂക്ഷിച്ചിരുന്ന 16 വാണിജ്യ സിലിണ്ടറുകളാണ് രണ്ടുമാസം മുമ്പ് മോഷ്ടിച്ച് കടത്തിയത്. വാതിൽ കുത്തിത്തുറന്നായിരുന്നു മോഷണം. മോഷ്ടിച്ച ഗ്യാസ് സിലിണ്ടറുകളിൽ എട്ടെണ്ണം വൈക്കത്തെ തന്നെ വിവിധ തട്ടുകടലാണ് ഇവർ നൽകിയത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000591424-41.jpg)

നാലെണ്ണം മറ്റൊരു വ്യക്തിക്കും നൽകി. 12 ഗ്യാസ് സിലിണ്ടറുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. മോഷണം നടന്ന് രണ്ടുമാസം കഴിഞ്ഞാണ് സംഭവം പുറത്തറിയുന്നത്. ഉദ്ഘാടനം നടത്തിയെങ്കിലും ശ്മശാനത്തിന് അന്തിമപ്രവർത്തന അനുമതി ലഭിച്ചിരുന്നില്ല. ആരും തിരിഞ്ഞു നോക്കാതെ കിടന്ന ഇവിടുത്തെ മുറി കുത്തി തുറന്നാണ് 16 ഗ്യാസ് ഇവർ മോഷ്ടിച്ച് കടത്തിയത്. അഞ്ചോളം പുതിയ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും ഇവയും പ്രവർത്തിപ്പിച്ചിരുന്നില്ല.