> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# താലൂക്ക് ആശുപത്രിയുടെ മതിൽ ആരോഗ്യസംരക്ഷണ സന്ദേശങ്ങളോടെ സൗന്ദര്യ വൽക്കരിച്ചു
- URL: https://www.vaikomvartha.com/taaluukk-aashuptriyutte-mti-aaroogysnrkssnn-sndeeshngngllootte-s-ndry-v-kkriccu/
- Published: 2026-03-10T13:57:12.000Z
- Updated: 2026-03-10T13:57:12.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം:താലൂക്ക് ഗവ. ആശുപത്രിയുടെ പ്രധാന കവാടത്തോടു ചേർന്നുള്ള മതിൽ വൈക്കം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗന്ദര്യവൽക്കരിച്ചു. മതിലിന്റെ പ്രദർശന ഭാഗങ്ങൾ മുഴുവനും ആരോഗ്യ സംരക്ഷണ സന്ദേശങ്ങളും ചിത്രങ്ങളും രചിച്ചാണ് മതിൽ മോടിപിടിപ്പിച്ചിരുക്കുന്നത്. ലയൺസ് ക്ലബ്ബ് റീജിയണൽ ചെയർമാൻ മാത്യു കെ. ജോസഫ് സമർപ്പണ ചടങ്ങ് നടത്തി. പ്രസിഡന്റ് ബി. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.എം.ഒ ട്വിങ്കിൾ പ്രഭാകരൻ, സെക്രട്ടറി പി.എൻ.രാധാകൃഷ്ണൻ, ബൈജു മാണി, മനോജ് ഐസക്, ചിത്രകാരൻ വിനോദ് എന്നിവർ പങ്കെടുത്തു.