> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തണ്ണീർമുക്കം ബണ്ട് റോഡിലെ കുഴികൾ: പ്രതിഷേധം ശക്തമാകുന്നു
- URL: https://www.vaikomvartha.com/tannermukkambbund-road/
- Published: 2026-06-09T11:02:49.000Z
- Updated: 2026-06-09T11:02:49.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: തണ്ണീർമുക്കം ബണ്ടിലെ കുഴിനിറഞ്ഞ റോഡിലെ ദുരിതയാത്രയിൽ യുവാക്കളുടെ മധുര പ്രതിഷേധം. ബണ്ടിലൂടെ കുഴിചാടി നടുവൊടിയുന്ന യാത്രക്കാർക്ക് ലഡു വിതരണം ചെയ്തായിരുന്നു ഇവരുടെ ഈ മധുര പ്രതിഷേധം ഇന്ന് നടന്നത്. തണ്ണീർമുക്കത്ത് ബണ്ടിലേക്ക് ബാനറുമായെത്തിയാണ് ബണ്ടിലൂടെ കുഴി താണ്ടിയെത്തിയ യാത്രക്കാർക്ക് മധുരം നൽകി പ്രതിഷേധിച്ചത്. മാത്രവുമല്ല കുഴി കടന്ന് എത്തിയവരുടെ യാത്രാനുഭവവും അവർ വീഡിയോയിലാക്കി. 

ഇനിയെങ്കിലു അധികാരികളുടെ കണ്ണ് തുറക്കുമെന്ന പ്രതീക്ഷയിലായിരുന്നു യുവക്കളുടെ കൂട്ടായ്മ ഈ വേറിട്ട പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ആഴമേറിയ വേമ്പനാട്ട് കായലിന് കുറുകെയുള്ള ബണ്ടിലെ കുഴി നിറഞ്ഞറോഡിലാണ് ഈ വലിയദുരന്ത സാധ്യത ഉള്ളത്. വെച്ചൂർ ഭാഗത്തും തണ്ണീർമുക്കം ഭാഗത്തുമാണ് ബണ്ടിലെ റോഡുകൾ പാടെ തകർന്നു കിടക്കുന്നത്. ആദ്യകാല നിർമ്മാണമായ ഇവിടെ കൈവരികൾക്ക് ഉയരം കുറഞ്ഞതുകൊണ്ട് കുഴിയിൽ ചാടി അപകടം ഉണ്ടായാൽ യാത്രക്കാർ തെറിച്ച് കായലിൽ വീഴുന്ന സാഹചര്യവും കൈവരി തകർന്ന വാഹനം അടക്കം വെള്ളത്തിൽ വീഴുന്ന ഗുരുതര സാഹചര്യവും ആണ് നിലവിലുള്ളത്. വെച്ചൂർ ഭാഗത്ത് അടക്കം ടാറിങ് നടത്തിയ സമയത്ത് തന്നെ ടാർ ഉരുകിയൊലിച്ച നിലയിലായിരുന്നു. പിന്നീട് അറ്റകുറ്റപ്പണി നടത്തിയെങ്കിലും വീണ്ടും റോഡ് തകരുന്ന സ്ഥിതിയിലായി..പരാതി ഉയരുമ്പോൾ കരാറുകാരൻ വീണ്ടും അറ്റകുറ്റപ്പണി നടത്തിയാണ് പ്രശ്നം പരിഹരിച്ചു പോന്നത്. എന്നാൽ തുടക്കത്തിലെ ടാറിങ്ങിൽ തന്നെ അപാകത കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥർ യാതൊരു നടപടിയും എടുത്തില്ലഎന്നാണ് പരാതി.അടിയന്തരമായി ഇവിടെ കുഴികൾ അടച്ച് അപകടാവസ്ഥ ഒഴിവാക്കിയില്ലെങ്കിൽ മഴക്കാലത്ത് വൻ ദുരന്തസാധ്യതയാണ് പ്രദേശവാസികളടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നത്.