> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ലഹരിക്കെതിരെ ജനജാഗ്രതയുമായി ‘തണൽ’; വിളംബര യാത്രയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു
- URL: https://www.vaikomvartha.com/thalayazam-news/
- Published: 2026-07-16T14:53:44.000Z
- Updated: 2026-07-16T14:53:44.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

തലയാഴം**:** 'ലഹരിയില്ലാത്ത സമൂഹം നമ്മുടെ ഉത്തരവാദിത്തം' എന്ന സന്ദേശമുയർത്തി തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആറാമത് വാർഷിക ആഘോഷത്തോട് അനുബന്ധിച്ച് ലഹരി വിരുദ്ധ ജനജാഗ്രത യാത്ര സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പദ്ധതിയായ 'തൂഫാൻ', എക്സൈസ് വകുപ്പിന്റെ 'തണ്ടർ' എന്നീ പദ്ധതികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു യാത്ര. കുട്ടികളും മുതിർന്നവരും ജീവനക്കാരും ഉൾപ്പെടെ നിരവധിപേർ റാലിയിൽ അണിനിരന്നു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000616255-24.jpg)

ജനജാഗ്രത യാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം വൈക്കം സബ് ഇൻസ്പെക്ടർ വൈശാഖ് നിർവ്വഹിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം വൈക്കം എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ നിർവ്വഹിച്ചു. ചടങ്ങിൽ പള്ളിയാട് എസ്.എൻ.യു.പി സ്കൂൾ എച്ച്.എം പ്രദീപ് പി., തണൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ബൈജു ടി.ടി എന്നിവർ പങ്കെടുത്തു. യാത്രയുടെ ഭാഗമായി പള്ളിയാട് എസ്.എൻ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ ഫ്ലാഷ് മോബ് ശ്രദ്ധേയമായി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000602924-61.jpg)

ജൂലൈ 19 ഞായറാഴ്ച ഉല്ലല ജൂബിലി ഹാളിൽ വെച്ച് നടക്കുന്ന സൊസൈറ്റിയുടെ ആറാം വാർഷിക ആഘോഷങ്ങൾക്ക് മുന്നോടിയായാണ് ഈ ജനജാഗ്രത യാത്ര സംഘടിപ്പിച്ചത്. ഞായറാഴ്ച നടക്കുന്ന വാർഷിക പരിപാടിയുടെ ഉദ്ഘാടനം വൈക്കം എം.എൽ.എ കെ. ബിനിമോൻ നിർവ്വഹിക്കും. തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച് രാജ് മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹൈമി ബോബി, വാർഡ് മെമ്പർ അജയകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.