> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വടയാർ പെഗാസസ് ക്ലബ് 30-ാം വാർഷികവും ഓണാഘോഷവും നടത്തി
- URL: https://www.vaikomvartha.com/thalayolaparambu-news-12-10/
- Published: 2026-09-07T02:24:27.000Z
- Updated: 2026-09-07T02:24:27.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: വടയാർ പെഗാസസ് ക്ലബിന്റെ 30-ാം വാർഷിക ആഘോഷവും കുടുംബസംഗമവും ഓണാഘോഷവും വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. തലയോലപ്പറമ്പ് കെ. ആർ. ഓഡിറ്റോറിയത്തിൽ നടന്ന വർണ്ണാഭമായ സാംസ്കാരിക സമ്മേളനം പ്രമുഖ ലിറ്ററേച്ചർ ഫോട്ടോഗ്രാഫർ മനോജ് ഡി. വൈക്കം ഉദ്ഘാടനം ചെയ്തു.  
​ക്ലബ് പ്രസിഡന്റ് എം.എൽ. രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വടയാറിന്റെ അഭിമാനമായ യുവനോവലിസ്റ്റ് പി.എൻ. ഹേനയെ ആദരിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000690400-14.jpg)

വിവിധ കലാ-കായിക മത്സരങ്ങൾ, ഗാനമേള, സ്നേഹവിരുന്ന് എന്നിവ ആഘോഷ പരിപാടികൾക്കു മാറ്റുകൂട്ടി.  
​ സെക്രട്ടറി പി. എസ്. വിനോദ് പാനാപ്പുര, ട്രഷറർ വി. ആർ. പ്രദീപ്‌ കുറ്റിക്കാട്, തലയോലപ്പറമ്പ് പഞ്ചായത്തംഗം എം. അനിൽകുമാർ, കെ. കെ. രാധാകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.