> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബാഡ്മിൻ്റൺ ടൂർണമെൻ്റും വാർഷികാഘോഷവും
- URL: https://www.vaikomvartha.com/thalayolaparambu-news-12-11/
- Published: 2026-09-14T15:48:51.000Z
- Updated: 2026-09-14T15:48:51.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപറമ്പ്: തലയോലപറമ്പ് ക്ലബ് 25 ൻ്റെ ആഭിമുഖ്യത്തിൽ ബാഡ്മിൻ്റൺ ടൂർണമെൻ്റും വാർഷികാഘോഷവും നടന്നു. ക്ലബ് 25 ബാഡ്മിന്റൺ കോർട്ടിൽ നടന്ന ദ്വിദിന ടൂർണമെൻ്റും വാർഷികാഘോഷവും കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ടൂർണമെൻ്റിൽ മിഥുൻ-നിജിൽ ടീം വിജയിച്ചു. ബിനോയി താഴപ്പള്ളി -അസർ ടീമാണ് റണ്ണറപ്പായത്. ഏറ്റവും മികച്ച കളിക്കാരനായി മിഥുൻ മഹേഷ് തെരഞ്ഞെടുക്കപ്പെട്ടു. ക്ലബ്25 പ്രസിഡന്റ് പി.ടി. ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് കെ. ബിനിമോൻ എം.എൽ.എ ട്രോഫികൾ സമ്മാനിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം സീതു ശശീധരൻ, സെക്രട്ടറി സേവ്യർ, പ്രവീൺകുമാർ, സിനിൽ, ഷിജോമാത്യു തുടങ്ങിയവർ പങ്കെടുത്തു. ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ പൂക്കള മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ആരുഷ്പ്രവീൺ, സജിതോമസ്, സിനിൽ കുമാർ എന്നിവർക്ക് ബ്ലോക്ക് പഞ്ചായത്ത് അംഗം സീതു ശശിധരൻ ചടങ്ങിൽ ക്യാഷ് അവാർഡ് വിതരണം ചെയ്തു. ക്ലബ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത കസേരകളി, പേപ്പർ ഗ്ലാസ് പാസിംഗ് തുടങ്ങിയ മത്സരങ്ങളും നടന്നു.