> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തലയോലപറമ്പിൽ ദുരിതബാധിത മേഖലകളിൽ ആരോഗ്യ പരിശോധന തുടങ്ങി
- URL: https://www.vaikomvartha.com/thalayolaparambu-news-12-3/
- Published: 2026-08-13T01:13:04.000Z
- Updated: 2026-08-13T01:13:04.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപറമ്പ്: ദുരിതാശ്വാസ ക്യാമ്പ് വിട്ട കുടുംബങ്ങളുടെ വീടുകളിൽ ആരോഗ്യ പ്രവർത്തകരുടെ പരിശോധനയും ശുചീകരണവും തുടങ്ങി. പ്രദേശവും കുടിവെള്ള സ്രോതസ്സും അണുവിമുക്തമാക്കി എലിപ്പനി ഗുളിക പോലുള്ള പ്രതിരോധ മരുന്നുകളും വിതരണം ചെയ്തായിരുന്നു ആരോഗ്യ പ്രവർത്തകരുടെ പരിശോധനകൾ നടന്നത്. ആരോഗ്യ പ്രവർത്തകർ തലയോലപറമ്പിലെ പടിഞ്ഞാറൻ മേഖലയിലെ ദുരിത ബാധിതരുടെ വീടുകളിലാണ് സന്ദർശനം നടത്തിയത്. 

ആറ് സംഘങ്ങളായി നടത്തിയ പരിശോധകളിൽ 12, 13, 14, 15,16 വാർഡുകളിലെ വീടുകളിൽ ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ, ജെ.പി.എച്ച്എൻ, എം.എൽ.എസ്.പി, ഉൾപ്പെട്ട സംഘമാണ് എത്തിയത്. ആശാവർക്കർമാരും ഇവർക്കൊപ്പമുണ്ടായിരുന്നു. വെള്ളം ഇറങ്ങാത്ത നിരവധി വീടുകൾ ഉള്ള പ്രദേശത്ത് പരിസര മലിനീകരണം രൂക്ഷമാണ്. രോഗ വ്യാപനം കണക്കിലെത്താണ് ആരോഗ്യ വകുപ്പ് രംഗത്ത് എത്തിയത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000616255-57.jpg)

ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് മറവൻതുരുത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന രോഗ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സംഘത്തെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരരായ അതുല്യ, രഞ്ജി, സീനമ്മ, ആര്യ, അനീഷ, റെനി സെബാസ്റ്റ്യൻ എന്നിവരാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്.