> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അധികൃതർ കണ്ണുതുറന്നു: ബസ്‌സ്റ്റാൻഡ് കവാടത്തിലെ കുഴികൾ മൂടി
- URL: https://www.vaikomvartha.com/thalayolaparambu-news-12-4/
- Published: 2026-08-20T13:44:21.000Z
- Updated: 2026-08-20T13:44:21.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ബസ്‌സ്റ്റാൻഡ് കവാടത്തിൽ ദുരിന്ത ഭീഷണിയായി മാറിയ അപകട കുഴികൾ മൂടി. ജനകീയ പ്രക്ഷോഭത്തിൻ്റെ കൂടി ഫലമായാണ് നടപടി ഉണ്ടായത്. ഇൻ്റർലോക്ക് കട്ടകൾ പാകിയാണ് കുഴികളടച്ച് സുരക്ഷിതമാക്കിയത്. 

കുഴികൾ അപകടകാരണമായതോടെ ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും ചേർന്ന് കുഴിയിൽ കഴിഞ്ഞ ദിവസം വാഴ വച്ച് പ്രതിഷേധിച്ചിരുന്നു. ബസുകൾ കുഴിയിൽ ചാടി യാത്രക്കാർക്ക് അപകടത്തിൽപെടുന്നതും ഗതാഗതക്കുരുക്കും പതിവായതോടെ ഉയർന്ന പ്രതിഷേധവും ദുരന്ത സാധ്യതയും ചൂട്ടിക്കാട്ടി വിഷയം വൈക്കം വാർത്ത ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.