> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഏനാദി മുക്കത്തുകടവിനു സമീപം മൂവാറ്റുപുഴയാറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
- URL: https://www.vaikomvartha.com/thalayolaparambu-news-12-9/
- Published: 2026-09-04T15:49:30.000Z
- Updated: 2026-09-04T15:49:30.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

​തലയോലപ്പറമ്പ്: ചെമ്പ് പഞ്ചായത്ത് എട്ടാം വാർഡിൽ ഏനാദി മുക്കത്തു ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്തായി മൂവാറ്റുപുഴയാറിൽ ഏകദേശം 50 വയസ് തോന്നിക്കുന്ന പുരുഷൻ്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് 4.30-ഓടെയാണ് സംഭവം.  
സ്ഥലത്തെത്തിയ തലയോലപ്പറമ്പ് പോലീസും, വൈക്കം അഗ്‌നിരക്ഷാ സേനയും ചേർന്ന് മുതദേഹം കരയ്ക്കെത്തിച്ചു. തുടർനടപടികൾക്കായി മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നീല നിറത്തിൽ വെള്ള പൂക്കളുള്ള ഷർട്ടും കറുത്ത ബർമുഡയുമാണ് ധരിച്ചിരിക്കുന്നത്.  
150 സെൻ്റീമീറ്റർ ഉയരവും വെളുത്ത ശരീരപ്രകൃതിയുമുള്ള ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.