> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ
- URL: https://www.vaikomvartha.com/thalayolaparambu-news-12/
- Published: 2026-08-04T18:03:16.000Z
- Updated: 2026-08-06T15:18:43.000Z
- Description: തലയോലപ്പറമ്പ്: ദുരിതാശ്വാസ ക്യാമ്പുകളിൽ സാധാരണ ക്യാമ്പിലുള്ളവരോ പാചകക്കാരോ ഭക്ഷണമൊരുക്കുമ്പോൾ വൈക്കം തലയോലപ്പറമ്പിൽ ക്യാമ്പിൻ്റെ കലവറയുടെ ചുമതലക്കാർ എട്ട് വനിത പഞ്ചായത്ത് അംഗങ്ങളാണ്.
- Author: എസ്. സതീഷ്കുമാർ
- Tags: Main News

തലയോലപ്പറമ്പ്: ദുരിതാശ്വാസ ക്യാമ്പുകളിൽ സാധാരണ ക്യാമ്പിലുള്ളവരോ പാചകക്കാരോ ഭക്ഷണമൊരുക്കുമ്പോൾ വൈക്കം തലയോലപറമ്പിൽ ക്യാമ്പിൻ്റെ കലവറയുടെ ചുമതലക്കാർ എട്ട് വനിത പഞ്ചായത്ത് അംഗങ്ങളാണ്. 

തലയോലപറമ്പ് പഞ്ചായത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് ഭക്ഷണം ഒരുക്കുന്നത് വൈസ് പ്രസിഡൻ്റടക്കം എട്ട് വനിതാ പഞ്ചായത്ത് അംഗങ്ങൾ ചേർന്നാണ്. എ.ജെ ജോൺ മെമ്മോറിയൽ ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിലെ 80 അംഗങ്ങൾക്കാണ് ഇവർ ഭക്ഷണമൊരുക്കി നൽകുന്നത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000616255-24.jpg)

തിങ്കളാഴ്ച ക്യാമ്പ് തുറന്നത് മുതൽ വനിത ഈ ജനപ്രതിനിധികളാണ് ഇവിടെ ഭക്ഷണം പാചകം ചെയ്യുന്നത്. 36 കുടുംബങ്ങളിൽ നിന്നുള്ള 80 പേർക്ക് രാവിലെ ചായയ്ക്കൊപ്പം ഉപ്പുമാവും പപ്പടവും ഉച്ചയ്ക്ക് ചോറും സാമ്പാറും അച്ചാറുമാണ് തോരനുമൊക്കെയാണ് ഇവർ പാചകം ചെയ്ത വിളമ്പുന്നത്. വൈസ് പ്രസിഡൻ്റ് അനിത സുബാഷ്, പഞ്ചായത്ത് അംഗങ്ങളായ മിനിബെന്നി, അമ്പിളി മായാത്‌മജൻ, സലില ബാബുരാജ്, നിർമ്മല മാർട്ടിൻ, നിഷ വി. നായർ, ഫബിന നിസാർ, ശിൽപ്പ സാജു എന്നിവരാണ് ക്യാമ്പിലെ ഈ പാചകക്കാർ. കഴിഞ്ഞ ദിവസം പകൽ ഇവിടെ തങ്ങി വൈകുന്നേരം നൽകാനുള്ള ചപ്പാത്തിയും കുറുമയും തയ്യാറാക്കി നൽകുകയും ചെയ്തു. ഇതിനിടെ തന്നെ തങ്ങളുടെ വാർഡുകളിലെ വെള്ളം കയറിയ വീടുകളിലെ അസുഖബാധിതരെ വാഹനത്തിലെത്തി വെള്ളം നീന്തി പൊക്കിയെടുത്ത് ക്യാമ്പിലെത്തിച്ച് വൈദ്യ സഹായം ഉറപ്പാക്കിയും മാതൃകയാവുകയാണ് ഈ വനിത അംഗങ്ങൾ. പഞ്ചായത്തിൽ 10വനിത മെമ്പർമാരാണുള്ളതിൽ രണ്ട് പേർ പരിശീലനത്തിന് പോയിരിക്കുകയാണ്. എട്ടുപേർ ഒരേ മനസോടെ ദുരിതാശ്വാസ ക്യാമ്പിലെ പ്രവർത്തനങ്ങളിൽ മാതൃകയാകുമ്പോൾ പഞ്ചായത്ത് പ്രസിഡൻ്റ് അടക്കമുള്ള അഞ്ച് പുരുഷ അംഗങ്ങളും ചാചകത്തിൽ പ്രോൽസാഹന കമ്മറ്റിക്കാരായി ഒപ്പമുണ്ട്.