> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തലയോലപ്പറമ്പ് സി.എച്ച്.സിയിൽ ഓണാഘോഷം സംഘടിപ്പിച്ചു
- URL: https://www.vaikomvartha.com/thalayolaparambu-news-17/
- Published: 2026-08-21T06:16:13.000Z
- Updated: 2026-08-21T06:18:31.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: രോഗീപരിചരണവും കൃത്യനിർവഹണവും തടസ്സപ്പെടുത്താതെ സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശമോതി തലയോലപ്പറമ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.  
ഡോക്ടർമാർ, നേഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവരെല്ലാം തനിമയാർന്ന കേരളീയ വേഷമണിഞ്ഞാണ് ആഘോഷങ്ങളിൽ പങ്കാളികളായത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660429-1.jpg)

പ്രവർത്തനങ്ങൾക്ക് തടസ്സമില്ലാത്ത വിധം ക്രമീകരിച്ച പരിപാടികളുടെ ഉദ്ഘാടനം മെഡിക്കൽ ഓഫീസർ ഡോ.ആർ. രേഖ നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി വി.ടി. ലത അദ്ധ്യക്ഷത വഹിച്ചു. ജീവനക്കാർ ചേർന്നൊരുക്കിയ മനോഹരമായ പൂക്കളത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് വിവിധ കലാ-കായിക മത്സരങ്ങളും ആവേശകരമായ വടംവലിയും നടന്നു. മത്സരങ്ങൾക്ക് ശേഷം വിപുലമായ ഓണസദ്യയും ഒരുക്കിയിരുന്നു.  
ഷെറി തോമസ്, കെ.കെ. സജി, മോളിക്കുട്ടി മാത്യു, ബിന്ദു കെ. ജോസഫ്, അനന്തു ഉണ്ണി, ബിലാൽ, ജയൻ എന്നിവർ നേതൃത്വം നൽകി.