> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വടയാർ കിഴക്കേക്കര എസ്.എൻ.ഡി.പി ശാഖയിൽ ശ്രീനാരായണഗുരു സമാധി ദിനാചരണവും ക്ഷേമപെൻഷൻ വിതരണവും നടത്തി
- URL: https://www.vaikomvartha.com/thalayolaparambu-news-18/
- Published: 2026-09-21T09:54:23.000Z
- Updated: 2026-09-21T09:54:23.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: വടയാർ കിഴക്കേക്കര 133-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുദേവന്റെ 99-ാമത് സമാധി ദിനാചരണവും ശാഖാംഗങ്ങൾക്കായുള്ള ക്ഷേമപെൻഷൻ പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനവും വിപുലമായ പരിപാടികളോടെ നടന്നു.  
ശാഖ സെക്രട്ടറി എൻ.ആർ. മനോജ് ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എം.എസ്. സനൽകുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഒന്നാംഘട്ടം കഴിഞ്ഞ ശ്രീ നാരായണ ജയന്തി ദിനത്തിൽ ഉദ്ഘാടനം ചെയ്തിരുന്നു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000710309-13.jpg)

  
ദിനാചരണത്തോടനുബന്ധിച്ച് ഗുരുദേവ ഭാഗവത പാരായണം, ഗുരുപൂജ, സംഗീതാർച്ചന, ശാന്തി യാത്ര, പ്രസാദവിതരണം, പ്രസാദഊട്ട്, ഭജന എന്നിവയോടെ ഭക്തിനിർഭരമായാണ് സമാധി ദിനം ആഘോഷിച്ചത്.  
​യൂണിയൻ കമ്മിറ്റിയംഗം കെ.ആർ. ചക്രപാണി, വൈസ് പ്രസിഡൻ്റ് കെ.ആർ. പ്രവീൺ, തലയോലപ്പറമ്പ് പഞ്ചായത്തംഗം അമ്പിളി മായാത്മജൻ, എം കെ പങ്കജൻ, മധു, ഷീബ, തങ്കച്ചൻ, ബിന്ദു മധു, ദിലീപ്, സജിമോൻ, ദീപ ഷാജി, അമ്പിളി, രമണി എന്നിവർ നേതൃത്വം നൽകി.