> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തലയോലപ്പറമ്പ് എ.ജെ. ജോൺ സ്കൂളിൽ 'തൂഫാൻ' ലഹരി വിരുദ്ധ ക്യാമ്പയിന് സ്വാഗതസംഘം രൂപീകരിച്ചു
- URL: https://www.vaikomvartha.com/thalayolaparambu-news-21/
- Published: 2026-09-22T10:51:14.000Z
- Updated: 2026-09-22T10:51:14.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്*:* ലഹരി വിമുക്ത കേരളം ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പിലാക്കുന്ന 'തൂഫാൻ കമാൻഡോസ്' ജനകീയ ക്യാമ്പയിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തലയോലപ്പറമ്പ് എ.ജെ.ജോൺ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്വാഗതസംഘം രൂപീകരിച്ചു. ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ എൻ.എസ്.എസ് വോളണ്ടിയർമാരെ ലഹരിക്കെതിരെ പോരാടുന്ന 'തൂഫാൻ കമാൻഡോസ്' ആയി സജ്ജമാക്കുന്ന സമ്പൂർണ്ണ മൈക്രോ ലെവൽ ആക്ഷൻ പ്ലാനിന്റെ ഭാഗമായാണ് സ്വാഗതസംഘം രൂപീകരണം.

സംസ്ഥാനതല ഉദ്ഘാടനം എൻ.എസ്.എസ് ദിനമായ സെപ്റ്റംബർ 24-ന് തൃശ്ശൂരിൽ വെച്ച് ആഭ്യന്തര വകുപ്പ് മന്ത്രി നിർവഹിക്കും. ഇതിന്റെ ഭാഗമായി സ്കൂളിൽ അതേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് എൻ.എസ്.എസിന്റെ നേതൃത്വത്തിൽ തൂഫാൻ കമാൻഡോസ് മെഗാ വാക്കത്തോണും ലഹരി വിരുദ്ധ ദിനാചരണവും സംഘടിപ്പിക്കും. പദ്ധതിയുടെ വിജയത്തിനായി വിപുലമായ ജനകീയ സ്വാഗതസംഘമാണ് സ്കൂളിൽ രൂപീകരിച്ചത്. സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവരുടെ പ്രാതിനിധ്യം ഉറപ്പാക്കിയാണ് കമ്മിറ്റി.

**ഭാരവാഹികൾ** *:* 

മുഖ്യ രക്ഷാധികാരി - ജില്ലാ പഞ്ചായത്ത് മെമ്പർ വിജയമ്മ ബാബു, രക്ഷാധികാരി - വാർഡ് മെമ്പർ മിനി ബെന്നി, ചെയർമാൻ - പി.ടി.എ പ്രസിഡന്റ് ഷിജോ പി.എസ്, വൈസ് ചെയർമാൻ - എസ്.എം.സി കൺവീനർ ക്രിസ്റ്റി സ്റ്റീഫൻ, ജനറൽ കൺവീനർ - പ്രിൻസിപ്പൽ ശ്രീലത എസ്. സ്വാഗതസംഘ രൂപീകരണ യോഗത്തിൽ എച്ച്.എം ശ്രീമതി. മായാദേവി എൻ., എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ, പി.ടി.എ, എസ്.എം.സി അംഗങ്ങൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.