> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ലഹരിക്കെതിരെ തൂഫാൻ കമാൻഡോസായി എ.ജെ. ജോൺ സ്കൂൾ
- URL: https://www.vaikomvartha.com/thalayolaparambu-news-22/
- Published: 2026-09-24T15:21:43.000Z
- Updated: 2026-09-24T15:21:43.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്*:* കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിൻ 'തൂഫാൻ' ന്റെ ഭാഗമായി എ.ജെ. ജോൺ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മെഗാ വാക്കത്തോണും ലഹരി വിരുദ്ധ ദിനാചരണവും സംഘടിപ്പിച്ചു. വാക്കത്തോൺ ജില്ലാ പഞ്ചായത്ത് മെമ്പർ വിജയമ്മ ബാബു ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷിജോ പി.എസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീലത എസ്, എൻ.എസ്.എസ് കോർഡിനേറ്റർ സിനി വി.എസ്, അധ്യാപകരായ ജിൻസ്, ഫെബി, പി.ടി.എ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000720434-8.jpg)

തുടർന്ന് നടന്ന സമ്മേളനത്തിൽ തൂഫാൻ സന്ദേശം അനിത സുഭാഷ് നൽകി. എൻ.എസ്.എസ് യൂണിറ്റിലെ കുട്ടികളെ തൂഫാൻ കമാൻഡോസായി അമ്പിളി മായാത്മജൻ പ്രഖ്യാപിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ മിനി ബെന്നി, നിഷ വി, ചന്ദ്രിക, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.