> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഡി.ബി കോളേജിൽ ഗണിതശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു
- URL: https://www.vaikomvartha.com/thalayolaparambu-news-23/
- Published: 2026-09-24T15:25:57.000Z
- Updated: 2026-09-24T15:30:41.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളേജ് ഗണിതശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്കായി ഗണിതശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു. ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളായ അമ്പാടി സുനിൽ, അഭിനവ് സുജിത്ത് എന്നിവർ ഒന്നാം സ്ഥാനവും, വൈക്കം ആശ്രമം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികളായ പി.എ. ആദിത്യൻ, ലക്ഷ്മി സന്തോഷ് എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000723016-3.jpg)

കേരള സർവകലാശാലയിൽ ഗണിതശാസ്ത്ര ഗവേഷകനായ കെ. കൃഷ്ണൻ ആയിരുന്നു ക്വിസ് മാസ്റ്റർ. പ്രിൻസിപ്പാൾ ഡോ.ആർ. അനിത സമ്മാനദാനം നിർവഹിച്ചു. ഗണിത ശാസ്ത്ര വിഭാഗം മേധാവി ലിനി മറിയം മാത്യു, പ്രോഗ്രാം കോഓർഡിനേറ്റർ ഡോ.കെ.എം. ബേബി സ്മിത എന്നിവർ പ്രസംഗിച്ചു. അസി. പ്രൊഫസർമാരായ ഡോ.ദീപ. എച്ച് നായർ, ഡോ.എൻ. ജിസി, ഡാലസ് അഗസ്റ്റിൻ, ജിൻസി ചാക്കോ എന്നിവർ നേതൃത്വം നൽകി.