> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ.ആർ. നാരായണൻ സ്മാരക മുദ്ര കലോത്സവത്തിന് തലയോലപ്പറമ്പിൽ തുടക്കമായി
- URL: https://www.vaikomvartha.com/thalayolaparambu-news-28/
- Published: 2026-10-02T12:52:49.000Z
- Updated: 2026-10-02T12:52:49.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

തലയോലപ്പറമ്പ്: മുദ്ര കൾച്ചറൽ & ആർട്സ് സൊസൈറ്റി കെ.ആർ നാരായണൻ സ്‌മാരക മുദ്ര കലോത്സവം- 2026 ന് തുടക്കമായി. തലയോപ്പറമ്പിൻ്റെ ശില്പി എന്ന് വിശേഷിപ്പിക്കുന്ന കെ.ആർ നാരായണൻ്റെ അനുസ്‌മരണാർത്ഥമാണ് ഒരോ വർഷവും ഈ കലോൽസവം സംഘപ്പിക്കുന്നത്. ഇന്നും നാളെയുമായി കെ.ആർ ഓഡിറ്റോറിയത്തിൽ നടക്കുന്ന കലോൽസവത്തിൽ, എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. ഇന്ന് വിദ്യാർത്ഥികളു ചിത്രരചന, പെൻസിൽ ഡ്രോയിംഗ്,  
മത്സരങ്ങളാണ് നടന്നത്.

നാളെ രാവിലെ മുതൽ  
പ്രസംഗമത്സരം ലളിതഗാന മത്സരം, കവിത പാരായണം, ദേശഭക്തി ഗാനമത്സരം എന്നിവ നടക്കും. കേരള ലളിതകലാ അക്കാദമി സെക്രട്ടറി  
എം.കെ ഷിബു ഉദ്ഘാടനം ചെയ്യും.  
ചടങ്ങിൽ കേരള ലളിതകലാ അക്കാദമിയുടെ സെക്രട്ടറിയായി വിണ്ടും നിയമിതനായ മുദ്ര കുടുംബാംഗമായ എം.കെ. ഷിബുവിനെ ആദരിക്കും. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735759-1.jpg)

നാളെ വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ  
പുഷ്കരൻ മാസ്റ്റർ, കെ.ആർ അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് കലോൽസവ വിജയികൾക്കുള്ള സമ്മാന വിതരണവും നടക്കും. കെ.എസ് വിനോദ് പ്രസിഡണ്ടായും ബേബി ടി. കുര്യൻ സെക്രട്ടറിയായും പ്രവർത്തിക്കുന്ന സംഘടനയുടെ പ്രോഗ്രാം കൺവിനർ കെ.ജെ ജോസാണ്.