> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തലയോലപ്പറമ്പ് ഡി.ബി കോളജ് സംഘർഷം: രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ റിമാൻഡിൽ
- URL: https://www.vaikomvartha.com/thalayolaparambu-news-31/
- Published: 2026-10-03T00:30:38.000Z
- Updated: 2026-10-03T00:30:38.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: ഡി.ബി കോളജിൽ കെ.എസ്.യു, യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകരുമായി ഉണ്ടായ സംഘർഷത്തിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ റിമാൻ്റിൽ. 29 കാരനായ മുത്തനാട്ടിൽ മുഹമ്മദ് റഫ്സൽ, മിഠായിക്കുന്നം ഓലോത്തുമ്യാലിൽ 31 കാരനായ അബ്‌ദുൽ അസീസ് എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമൻ്റ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച ഉണ്ടായ സംഘർഷത്തിൽ ഇരു വിഭാഗങ്ങളിലേയും വിദ്യാർത്ഥികൾ ചികിൽസ തേടിയിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റിരുന്നു.