> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മുദ്ര കലോത്സവം സമാപിച്ചു; വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
- URL: https://www.vaikomvartha.com/thalayolaparambu-news-32/
- Published: 2026-10-03T13:37:58.000Z
- Updated: 2026-10-03T13:37:58.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

തലയോലപ്പറമ്പ്**:** തലയോലപ്പറമ്പ് മുദ്ര കൾച്ചറൽ & ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ.ആർ. നാരായണൻ സ്മാരക മുദ്ര കലോത്സവത്തിന് സമാപനമായി. കെ.ആർ. ഓഡിറ്റോറിയത്തിൽ രണ്ട് ദിവസങ്ങളിലായി അരങ്ങേറിയ മത്സരങ്ങളിലെ വിജയികൾക്ക് സമാപന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി നൂറ്റിയറുപതോളം വിദ്യാർഥികളാണ് വിവിധ മത്സരങ്ങളിൽ മാറ്റുരച്ചത്.

​സമാപന സമ്മേളനം ലളിതകലാ അക്കാദമി സെക്രട്ടറി എം.കെ. ഷിബു ഉദ്ഘാടനം ചെയ്തു. അക്കാദമി സെക്രട്ടറിയായി ചുമതലയേറ്റ എം.കെ. ഷിബുവിനെ ചടങ്ങിൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങിൽ പുഷ്ക്കരൻ മാസ്റ്റർ കെ. ആർ. നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. 

മുദ്ര പ്രസിഡന്റ് കെ. എസ്. വിനോദ്, സെക്രട്ടറി കെ.കെ. രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി സി. പി. വേണു, ട്രഷറർ വി.സി. ലൂക്കോസ്, കെ.ജെ. ജോസ്, എം.ജി. രാഘവൻ, വി.കെ. പത്മനാഭൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.