> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ​ഡി.ബി കോളേജ് സംഘർഷം: പോലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി സി.പി.എം
- URL: https://www.vaikomvartha.com/thalayolaparambu-news-34/
- Published: 2026-10-04T13:54:23.000Z
- Updated: 2026-10-04T14:18:19.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: ഡി.ബി കോളേജിൽ ഉണ്ടായ എസ്.എഫ്.ഐ- കെ.എസ്‌.യു സംഘർഷത്തെ തുടർന്ന് ഉണ്ടാകുന്ന പോലീസ് നടപടിയിൽ ശക്തമായ പ്രതിഷേധവുമായി സി.പി.എം രംഗത്ത് എത്തി. കെ.എസ്‌.യു അടക്കമുള്ള സംഘടനകൾ കോളേജ് കാമ്പസിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആളെ കിട്ടാത്തതിനാൽ ഉണ്ടായ പ്രശ്നമാണെന്നുമാണ് സി.പി.എം പറയുന്നത്. 

കോളജിന് മുൻമ്പിൽ പൊതു സ്ഥലത്ത് കൊടിമരം സ്ഥാപിച്ചത് അടക്കം കോടതി വിധിയനുസരിച്ച് നീക്കം ചെയ്യപ്പെടേണ്ടതാണ്. എന്നാൽ പോലീസ് അടക്കം ഇതിന് സംരക്ഷണം നൽകുകയാണെന്നുമാണ് സി.പി.എം പരാതി. കോൺഗ്രസ് പ്രവർത്തകരടക്കം യൂണിറ്റ് സ്ഥാപനത്തിൻ്റെ പേരിൽ കോളേജിൽ വന്നത് ദുരൂഹമാണെന്നും സി.പി.എം പറയുന്നു. സംഘർഷത്തിന്റെ പേരിൽ എസ്.എഫ്.ഐക്കാരായ പെൺകുട്ടികളുടെ വീട്ടിലെത്തി മാതാപിതാക്കളെയടക്കം പോലീസ് ഭീഷണിപ്പെടുകയാണെന്നും സി.പി.എം ആരോപിക്കുന്നു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-22.jpg)

ചൊവ്വാഴ്ച സി.പി.എമ്മിന്റെ നേതൃത്വത്തിൽ വമ്പിച്ചപ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് തലയോലപറമ്പ് സി.പി.എം ഏരിയാ കമ്മിറ്റി പത്രസമ്മേളനത്തിൽ അറിയിച്ചു. അക്രമത്തിൽ പരുക്കേറ്റ കെ.എസ്.യു വിദ്ധ്യാർത്ഥി ഗുരുതര ആരോപണമുന്നയിച്ച സി.പിഎം നേതാവ് അടക്കമാണ് പ്രതിഷേധപരിപാടിയുമായി പോലീസിനും സർക്കാരിനും എതിരെ രംഗത്ത് ഇന്ന് വന്നിരിക്കുന്നത്.