> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ​വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ മരിച്ചു
- URL: https://www.vaikomvartha.com/thalayolaparambu-news-35/
- Published: 2026-10-05T13:46:30.000Z
- Updated: 2026-10-05T14:00:52.000Z
- Author:  Vaikom Vartha News Desk
- Tags: Main News

തലയോലപ്പറമ്പ്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ഏറ്റുമാനൂർ പോലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ തലയോലപ്പറമ്പ് പൂതക്കുഴിയിൽ പി.ജെ. സാബു (48) ആണ് മരിച്ചത്.  
ഏറ്റുമാനൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു മരണം.  
​ഒക്ടോബർ മൂന്നിന് വെളുപ്പിന് നീലിമംഗലത്ത് വെച്ചായിരുന്നു അപകടം.  
സാബു സഞ്ചരിച്ചിരുന്ന ബൈക്കും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.  
​ഭാര്യ: ജോമി സെബാസ്റ്റ്യൻ. മക്കൾ: ജെന്നിഫർ, ജോയൽ. (ഇരുവരും വിദ്യാർത്ഥികൾ). സംസ്‌കാരം: ബുധൻ രാവിലെ 10 ന് തലയോലപ്പറമ്പ് സെയിൻ്റ് ജോർജ് ചർച്ച് സെമിത്തേരിയിൽ.