> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിദ്യാർത്ഥി-യുവജന വേട്ട:തലയോലപ്പറമ്പിൽ സി.പി.എം പ്രതിഷേധ മാർച്ച്‌ ഇരമ്പി
- URL: https://www.vaikomvartha.com/thalayolaparambu-news-36/
- Published: 2026-10-06T14:42:13.000Z
- Updated: 2026-10-06T14:42:13.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്**:** കോൺഗ്രസ്-പോലീസ് തേർവാഴ്ചയ്‌ക്കും എസ്‌.എഫ്‌.ഐ, ഡി.വൈ.എഫ്‌.ഐ പ്രവർത്തകർക്കെതിരെയുള്ള കള്ളക്കേസുകൾക്കുമെതിരെ സി.പി.എം തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തലയോലപ്പറമ്പ് ഡി.ബി കോളജിലുണ്ടായ സംഭവങ്ങളുടെ പേരിൽ വിദ്യാർത്ഥികളെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുന്ന ഏകപക്ഷീയ പോലീസ് നടപടിയിലും കോൺഗ്രസ് ഗുണ്ടായിസത്തിലും പ്രതിഷേധിച്ചാണ് നൂറുകണക്കിന് ആളുകൾ അണിനിരന്ന മാർച്ച് നടത്തിയത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735757.jpg)

പി. കൃഷ്‌ണപിള്ള സ്‌മാരക മന്ദിരത്തിനു മുന്നിൽനിന്ന് ആരംഭിച്ച മാർച്ച് തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ. ശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ പി.വി. ഹരിക്കുട്ടൻ, ടി.എൻ. സിബി, കെ. വിജയൻ, കെ.എസ്. വേണുഗോപാൽ, കെ.ബി. രമ, രഞ്ജുഷ ഷൈജി, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ. രോഹിത്, ജില്ലാ പഞ്ചായത്ത് അംഗം ആനന്ദ് ബാബു, വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത യൂസഫ് എന്നിവർ സംസാരിച്ചു.