> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഇടവട്ടത്ത് ആധാർ മേള സംഘടിപ്പിക്കുന്നു. ​
- URL: https://www.vaikomvartha.com/thalayolaparambu-news-38/
- Published: 2026-10-07T14:16:27.000Z
- Updated: 2026-10-07T14:16:27.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ഇടവട്ടം: സ്റ്റേജേൽ ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും ഭാരതീയ തപാൽ വകുപ്പ് ഇടവട്ടം പോസ്റ്റ് ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന ആധാർ മേള ഒക്ടോബർ 13-ന് നടക്കും.  
ഇടവട്ടം അറുപതിലെ ക്ലബ്ബ് ഓഫീസ് കെട്ടിടത്തിൽ വെച്ചാണ് മേള സംഘടിപ്പിക്കുന്നത്. പുതിയ ആധാർ കാർഡ് എടുക്കൽ, വിലാസം തിരുത്തൽ, ഫോൺ നമ്പർ ബന്ധിപ്പിക്കൽ, കുട്ടികളുടെ ആധാർ എൻറോൾമെന്റ് തുടങ്ങി ആധാർ സംബന്ധമായ എല്ലാവിധ സേവനങ്ങളും അന്നേ ദിവസം മേളയിൽ ലഭ്യമായിരിക്കും.  
പൊതുജനങ്ങൾക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താമെന്ന് ക്ലബ് ഭാരവാഹികളായ പ്രതീഷ് കെ.പി, സുരേഷ്, വിഷ്‌ണു എന്നിവർ അറിയിച്ചു.