> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തലയോലപറമ്പ് പഞ്ചായത്തിൽ പുഞ്ചകൃഷിക്ക് തുടക്കം; വടയാർ പൊന്നുരുക്കുംപാറ പാടശേഖരത്തിൽ വിത്തെറിഞ്ഞു
- URL: https://www.vaikomvartha.com/thalayolaparambu-news-39/
- Published: 2026-10-07T15:54:25.000Z
- Updated: 2026-10-07T15:54:25.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: തലയോലപറമ്പ് പഞ്ചായത്തിൽ പുഞ്ച കൃഷിയ്ക്ക് തുടക്കമായി. തലയോലപറമ്പ് കൃഷി ഭവനുകീഴിലെ 21 പാടശേഖരങ്ങളിൽ 124 ഏക്കറുള്ള വടയാർ പൊന്നുരുക്കുംപാറ പാടശേഖരത്തിലാണ് ആദ്യ പുഞ്ചകൃഷിക്ക് പഞ്ചായത്തിൽ വിത്തെറിഞ്ഞത്. അരഏക്കറു മുതൽ പാടമുള്ള 90 കർഷകരാണ് ഇന്ന് പ്രതീക്ഷയുടെ വിത്തിട്ടത്. ഉമ ഇനത്തിലുള്ള വിത്താണ് കർഷകർ പാടത്ത് വിതച്ച് തുടങ്ങിയത്. 

ഇനി പ്രതീക്ഷയുടെ മുളപൊട്ടി കതിരിടാനുള്ള കാത്തിരിപ്പിൽ അദ്ധ്വാനത്തിൻ്റെ നാളുകളാണ് കർഷകർക്ക്. ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബുവും പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിക്കകവും ചേർന്നാണ് പുഞ്ച കൃഷിയുടെ വിത ഉദ്ഘാടനം നടത്തിയത്. പൊന്നൊരുക്കും പാറയിൽ പാടശേഖര സമിതി പ്രസിഡൻ്റ് സ്‌കറിയ ആൻ്റണി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിത സുഭാഷ്, പാടശേഖര സമിതി സെക്രട്ടറി പി.സി. പ്രസാദ്, സനൽ മുറിയാറ്റ്, സനൽ പാറേത്തറ, മേഴ്സി മാത്യു എന്നിവരും കർഷകരും വിത ഉൽസവമാക്കാൻ എത്തിയിരുന്നു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-34.jpg)