> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ​ഡി.ബി. കോളേജ് സംഘര്‍ഷം: റിമാന്‍ഡിലായിരുന്ന സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് ജാമ്യം.
- URL: https://www.vaikomvartha.com/thalayolaparambu-news-40/
- Published: 2026-10-07T16:03:39.000Z
- Updated: 2026-10-07T16:03:39.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ദേവസ്വം ബോർഡ് (ഡി.ബി) കോളേജിലുണ്ടായ എസ്.എഫ്.ഐ - കെ.എസ്.യു സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. സി.പി.എം. ലോക്കൽ കമ്മിറ്റി അംഗം മുഹമ്മദ് റഫ്സൽ, ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ അസീസ് എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങിയ ഇരുവർക്കും വെട്ടിക്കാട്ടു മുക്കിൽ സ്വീകരണം നൽകി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-35.jpg)

പാർട്ടി നേതാക്കളെയും പ്രവർത്തകരെയും വഴിവിട്ട് കേസിൽ കുടുക്കാൻ പോലീസ് ചമച്ച കള്ളക്കേസാണിതെന്ന് സി.പി. എം തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി ഡോ. സി.എം. കുസുമൻ ആരോപിച്ചു.  
ലോക്കൽ സെക്രട്ടറി വി.റ്റി. പ്രതാപൻ അധ്യക്ഷത വഹിച്ചു. അബ്ദുൾ സലിം, വി.എൻ. ബാബു, എ.കെ. രജീഷ്, ടി.സി. ഷൺമുഖൻ, പി. ശശിധരൻ, സി.എം. രാധാകൃഷ്ണൻ, എ. പത്രോസ്, കെ.കെ. ബാബുക്കുട്ടൻ, ഒ.ആർ. രാഗേഷ് എന്നിവർ പ്രസംഗിച്ചു.