> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തലയോലപ്പറമ്പിൽ മത്സ്യ മാർക്കറ്റിനു സമീപം മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു
- URL: https://www.vaikomvartha.com/thalayolaparambu-news-43/
- Published: 2026-10-09T03:28:30.000Z
- Updated: 2026-10-09T03:28:30.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: മത്സ്യ മാർക്കറ്റിനു സമീപമുള്ള ആനന്ദ ബസാർ കെട്ടിടത്തിന് പിൻഭാഗത്തെ ആളൊഴിഞ്ഞ ഭാഗത്ത് തള്ളിയ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു.  
വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും കെട്ടിടത്തിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങളുമാണ് ഇവിടെ കുന്നുകൂടിക്കിടന്നിരുന്നത്.  
​പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീപിടിച്ചതോടെ വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയും പുകയും ഉയർന്നു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-22.jpg)

പ്ലാസ്റ്റിക് കത്തുന്ന ഗന്ധവും പുക ഉയരുന്നതും ശ്രദ്ധയിൽപ്പെട്ടതോടെ സമീപത്തെ സി.പി.എം ഓഫീസിലുണ്ടായിരുന്ന ഡോ.സി.എം. കുസുമൻ ഉടൻതന്നെ പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു.  
​വിവരമറിഞ്ഞ് തലയോലപ്പറമ്പു പോലീസും വൈക്കത്തുനിന്നും ഫയർഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തി തീയണച്ചു.  
ഇതിനു സമീപത്തു കൂടികിടക്കുന്ന മാലിന്യങ്ങൾക്കും, സമീപത്തെ മത്സ്യമാർക്കറ്റിലേക്കും തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി.