> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ലഹരിക്കെതിരെ വിസാറ്റ് തൂഫാൻ മാരത്തോൺ സംഘടിപ്പിച്ചു
- URL: https://www.vaikomvartha.com/thalayolaparambu-news-44/
- Published: 2026-10-09T12:59:00.000Z
- Updated: 2026-10-09T16:11:49.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: വൈക്കത്ത് ലഹരിക്കെതിരെ ബോധവൽക്കരണ സന്ദേശവുമായി വിസാറ്റ് എൻജിനീയറിങ് കോളേജിന്റെയും ആർട്സ് ആൻഡ് സയൻസ് കോളേജിന്റെയും നേതൃത്വത്തിൽ തൂഫാൻ മാരത്തോൺ നടത്തി. വൈക്കം ബോട്ട് ജെട്ടിയിൽ കെ. ബിനിമോൻ എം.എൽ.എ മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. വൈക്കം നഗരസഭ ചെയർ പേഴ്‌സൺ അബ്‌ദുൾ സലാം റാവുത്തറും മാരത്തോണിന് പിന്തുണയുമായി എത്തിയിരുന്നു. 

വൈക്കത്ത് നിന്ന് തുടങ്ങി തലയോലപ്പറമ്പ് വരെ നടന്ന മാരത്തോണിൽ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങളുമായി നൂറുകണക്കിന് വിദ്യാർത്ഥികളടക്കമുള്ളവരാണ് പങ്കെടുത്തത്. സ്‌കൂൾ അധികൃതരുടെയും ജനപ്രതിനിധികളുടെയും വിദ്യാർത്ഥികളുടെയും പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെയും പങ്കാളിത്വവും മാരത്തോണിന് പിന്തുണയായി. ഡോക്ടർ സി.വി. ബിജു, ഡോക്ടർ ബോസ് ടോം, ഷാജി ആറ്റുപുറം, ഡോക്ടർ ദീപക് നാരായണൻ എന്നിവരും എൻ.എസ്.എസ്, എൻ.സി.സി. വളണ്ടിയർമാരുമാണ് മാരത്തോണിന് നേതൃത്വം നൽകിയത്. മാരത്തോണിന് മുന്നോടിയായി ബോട്ട് ജെട്ടിക്ക് സമീപം നടത്തിയ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും ശ്രദ്ധേയമായി. തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമാപിച്ച മാരത്തോണിന് ശേഷം നടന്ന സമ്മേളനം തലയോലപ്പറമ്പ് സബ് ഇൻസ്പെക്ടർ എം.എസ്. മിഥുൻ ഉദ്ഘാടനം ചെയ്തു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-44.jpg)

പി.ടി.എ പ്രസിഡൻ്റ് പി.എസ്. ഷിജോ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമ്മ വർഗീസ്, തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം, ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു എന്നിവരും പങ്കെടുത്തു.