> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തിരുപുരം റസിഡൻസ് വെൽഫെയർ അസോസിയേഷൻ കുടുംബസംഗമവും, പ്രതിഭകളെ ആദരിക്കലും
- URL: https://www.vaikomvartha.com/thalayolaparambu-news-45/
- Published: 2026-10-10T07:52:14.000Z
- Updated: 2026-10-10T13:36:35.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: തിരുപുരം റസിഡൻസ് വെൽഫെയർ അസോസിയേഷൻ എട്ടാമത്  
കുടുംബസംഗമവും, പ്രതിഭകളെ ആദരിക്കലും നടത്തി. തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ. ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ്  
കെ.എൻ. സദാശിവൻ നായർ (ദർശന ) അദ്ധ്യക്ഷത വഹിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735761-4.jpg)

ഓൺലൈൻ ചതിക്കുഴികൾ എന്ന വിഷയത്തെ ആസ്‌പദമാക്കിയുളള പ്രഭാഷണം തലയോലപ്പറമ്പ് പോലീസ് എസ്.എച്ച്.ഒ. പി.എസ്. മിഥുൻ നടത്തി.  
എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അസോസിയേഷൻ അംഗങ്ങളുടെ കുട്ടികളേയും, വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക സ്‌കൂളിൽ നിന്നും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളേയും ആദരിച്ചു. 

സെക്രട്ടറി അഡ്വ. ശ്രീകാന്ത് സോമൻ (ഗോവർദ്ധനം), വൈസ് പ്രസിഡൻ്റ് കെ.വി. വേണുഗോപാലൻ, (രോഹിണി),  
ജോ. സെക്രട്ടറി അഡ്വ. ഫിറോഷ് മാവുങ്കൽ (മാവുങ്കൽ), ഖജാൻജി കെ. രാജേന്ദ്രകുമാർ (ശ്രീഹരി), പി.കെ. ശശിധരൻ (പണിക്കശേരിചിറയിൽ), സി.പി. വേണു (കൃഷ്ണ ശ്രീ), പി.എം. വിജയൻ, (ഭാവന),  
എൻ. ബാഹുലേയൻ, (ഗുരുകൃപ),  
ബി. അജിത്ത് (തീർത്ഥം),  
ഡോ. ഐഷാബായ് (ചിരാഗ്),  
കലാസോമൻ, (വിഷ്‌ണുനിവാസ്),  
ലീന നായർ (ഗോകുലം) എന്നിവർ പ്രസംഗിച്ചു.